മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ തിങ്കളാഴ്ച പുത്തരിയുത്സവം ആഘോഷിക്കും. ഞായറാഴ്ച ക്ഷേത്ര ജീവനക്കാര്‍ അപ്പപ്പാറ അമ്മക്കാവില് നിന്നും നെല്‍ക്കതിരുകള്‍ ശേഖരിച്ച് ക്ഷേത്രത്തിനു സമീപത്തെ ദൈവത്താര്‍ മണ്ഡപത്തിലെത്തിക്കും. തിങ്കളാഴ്ച രാവിലെ പന്തീരടിപ്പൂജയ്കു ശേഷം ദൈവത്താര്‍ മണ്ഡപത്തില്‍ നിന്നും നെല്‍ക്കതിരുകള്‍ ക്ഷേത്രനടയിലെത്ത് മേല്‍ശാന്തി കതിര്‍പൂജ നടത്തി വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. പുത്തരി സദ്യയുമുണ്ടാകും. തുലാം മാസത്തിലെ തിരുവോണ നാളിലാണ് തുരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുത്തരിയുത്സവം ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: