ആലപ്പുഴ: മെക്ക ആക്രമണം ലോക സമാധാനത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്ന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്. ന്യൂനപക്ഷമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലസ്തീനില്‍ പടക്കം പൊട്ടിയാല്‍ പോലും കേരളം മുഴുവന്‍ ഫ്ളക്സ് വയ്ക്കുന്ന ഡിവൈഎഫ്ഐയും സിപിഎമ്മും ഇതിനെതിരെ ശബ്ദിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയിരിക്കുകയാണ്. വോട്ടിനുവേണ്ടി തീവ്രവാദത്തിന് കുടപിടിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. മോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജന് കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ട്രഷറര്‍ എം.ഒ. ചെറിയാന്, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനപിള്ള, വിജി വര്‍ഗീസ്, ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ. സോമന്, പി.കെ. വാസുദേവന്‍, എം.വി. ഗോപകുമാര്‍, എല്‍.പി. ജയചന്ദ്രന്, കെ.ജി. കര്‍ത്ത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: