കൊച്ചി: ചുറ്റുപാടും നടക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കി അവയുടെ പ്രയോജനപ്പെടുത്താനും യുവ മാനേജര്‍മാര്‍ പഠിക്കണമെന്ന് കേരള സാങ്കേതിക സര്‍വകലാശാല വിസി ഡോ. കുഞ്ചെറിയ പി. ഐസക് പറഞ്ഞു.കേരള മാനേജ്മെന്റ് അസോസിയേഷന്റെ വിദ്യാര്‍ത്ഥി കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെന്നൈ ഓഫീസേഴ്സ് അക്കാദമിയിലെ ബ്രിഗേഡിയര്‍ ജനറല്‍ മനോജ് നടരാജന് ആയിരിന്നു മുഖ്യപ്രഭാഷകന്‍. ഒരാളും കാണാനില്ലാത്തപ്പോള്‍ പോലും യുദ്ധവീരന്മാര് മരണഭയം കൂടാതെ മുന്നില്‍ നിന്നു നയിക്കുന്നതെങ്ങിനെയെന്നും സായുധസൈന്യങ്ങള് പിന്തുടരുന്ന തത്വങ്ങള്‍ വിജയികളായ മാനേജര്‍മാരായി തീരുന്നതിന് എങ്ങിനെ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം വിശദീകരിച്ചു.
സിദ്ധാര്‍ത്ഥ് പൈ (ടെകിന്റോഡ്സ്, ബാംഗ്ലൂര്‍), നിര്‍മ്മല്‍ എന്‍ ആര് (ഓയോ റൂംസ്), ഡോ.സുശീല്‍ ഖന്ന (ഇക്കണോമിക്സ് & സ്റ്റ്രാറ്റെജിക് മാനേജ്മെന്റ്, ഐ ഐ എം – കൊല്‍ക്കത്ത), ഡോ.ഉഷി മോഹന്‍ദാസ് (ഡോ.ഉഷിസ് വിസ്ഡം വര്‍ക്സ്, ബാംഗ്ലൂര്‍) ദീപക് എല്‍ അശ്വനി തുടങ്ങിയവരായിരുന്നു പ്രഭാഷകര്‍.
ഉദ്ഘാടനസമ്മേളനത്തില്‍ കെഎംഎ പ്രസിഡന്റ് മാത്യു ഉറുമ്പത്ത്, എസ് രാജ്മോഹന്‍ നായര്‍, ആര് മാധവ് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള 1500 ലേറെ മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: