എടിഎം തകര്‍ത്ത് മോഷണം : രണ്ടുപേര്‍ അറസ്റ്റില്‍

Saturday 5 November 2016 9:03 pm IST

തൃശൂര്‍: പാലക്കാഡ് ജില്ലകളിലെ ബാങ്കുകളിലെ എടിഎം മെഷീനുകള്‍ തകര്‍ത്ത് പണം കവര്‍ന്നെടുക്കാന്‍ ശ്രമിച്ച കേസിലുള്‍പ്പെട്ട സംഘത്തിലെ പ്രധാനികളെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി വീഡിയോ ആല്‍ബങ്ങളില്‍ നായകനായി അഭിനിയിച്ചിട്ടുള്ള തൃശൂര്‍ ആറ്റൂര്‍ സ്വദേശി പൈവളപ്പില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് ഫസില്‍ (22), എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി തൃശൂര്‍ പാട്ടുരായ്ക്കല്‍ സ്വദേശിയ കുറിയേടത്ത് മനയില്‍ നാരായണന്‍ മകന്‍ അര്‍ജ്ജുന്‍ (21) എന്നിവരാണ് ഷാഡോ പോലീസിന്റെ പിടിയിലായത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കള്ളക്കടത്തായി കൊണ്ടുവരുന്ന വലി അളവിലുള്ള സ്വര്‍ണം മാര്‍ക്കറ്റ് വിലയേക്കാളും വളരെ വിലകുറവില്‍ വില്‍ക്കാനുണ്ട് എന്ന് പറഞ്ഞ് തൃശൂര്‍ കേന്ദ്രീകരിച്ച് ഒരു സംഘം യുവാക്കള്‍ നിരവധി ആളുകളെ സമീപിക്കുന്നുണ്ട് എന്ന് ഒരു മാസം മുമ്പ് ഷാഡോ പോലീസന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഷാഡോ പോലീസ് സ്വര്‍ണം വാങ്ങുവാന്‍ താല്പര്യമുള്ള ആളായി ഇവരെ ഫോണ്‍ മുഖേന ബന്ധപ്പെടുകയും യുവാക്കളെ വലയിലാക്കുകയുമാണ് ചെയ്തത്. പിടികൂടി കൊണ്ടുവന്ന ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് എടിഎം മെഷീന്‍ തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച വിവരം പോലീസിന് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 2ന് പാഞ്ഞാളിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരുന്നതിനായി ശ്രമിക്കുകയും പണം കിട്ടാത്തതിനെത്തുടര്‍ന്ന് എടിഎം മെഷീന്റെ പാസ് വേര്‍ഡ് അടങ്ങിയ ഭാഗം മോഷ്ടിക്കുകയും ചെയ്തിരുന്നതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. 2015ല്‍ ലക്കിടിയിലുള്ള ബാങ്ക് ഓഫ് ബറോഡയുടെ എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരുന്നതിനായി ശ്രമിച്ചു. എന്നാല്‍ പണമടങ്ങിയ ട്രേമെഷീനില്‍ നിന്നെടുക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.