കാഞ്ഞാര്‍: നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്കി എന്‍എസ്എസ് യൂണിറ്റംഗങ്ങള്‍ നാടിന് മാതൃകയായി.
മൂലമറ്റം സെന്റ് ജോസഫ് അക്കാഡമിയിലെ വിദ്യാര്‍ത്ഥികളാണ് അഞ്ചംഗ കുടുംബത്തിന്റെ സ്വപ്നം പൂവണിയിച്ചത്. കുടയത്തൂര്‍ കൈപ്പ മുതിയാമലക്ക് മുകളിലാണ് ആലക്കല്‍ ജോയിയും ഭാര്യ ആലീസും മക്കളായ അലീന, അലന്, അനീറ്റ എന്നീ മൂന്ന് മക്കളും താമസിക്കുന്നത്. മക്കളുമായി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കുകയെന്നത് ഈ നിര്‍ദ്ധന കുടുംബത്തിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ജോയി ഹൃദ്രോഗിയായതിനാല്‍ ആലീസ് കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്.
കഴിഞ്ഞ കര്‍ക്കടകം ഒന്നിന് തറക്കല്ലിട്ട് വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇഷ്ടിക, കമ്പി, സിമന്റ്, തുടങ്ങി നിര്‍മ്മാണത്തിനാവശ്യമായ സാധന സാമഗ്രികളെല്ലാം മുതിയാമല സ്കൂളിന് സമീപം വരെ വാഹനത്തില്‍ എത്തിച്ചു. വഴിയില്ലാത്തതിനാല്‍ തുടര്‍ന്നുളള അര കിലോമീറ്റര്‍ ദൂരം വിദ്യാര്‍ത്ഥികള്‍ തന്നെ തലച്ചുമടായാണ് വീടിനടുത്തെത്തിച്ചത്. പിന്നീട് ക്ലാസില്ലാത്തപ്പോഴും ഒഴിവുകിട്ടുന്ന സമയങ്ങളിലുമെല്ലാം തുടര്‍ച്ചയായി പണിയെടുത്ത് മൂന്ന് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. ആലീസില്‍ നിന്നുമാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ അക്കാഡമി അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് അക്കാഡമിയിലെ എന്‍എസ്എസ് യൂണിറ്റ് നിര്‍ദ്ധന കുടുംബത്തെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് മുന്നോടിയായി എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിയോ കുര്യന്റെ നേതൃത്വത്തില്‍ മുതിയാമലയിലെത്തി വീട് നിര്‍മ്മാണത്തിനുള്ള സാദ്ധ്യതകള്‍ വിശദമായി വിലയിരിത്തിയിരുന്നു.
യൂണിറ്റംഗങ്ങളായ 150 വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ ധനസമാഹരണം നടത്തുകയായിരുന്നു ആദ്യം ചെയ്തത്. ഇതിനായി 100 രൂപാ വീതം വരുന്ന കൂപ്പണ്‍ അടിച്ച് വോളന്റിയര്‍മാരെ ഏല്‍പ്പിച്ചു. അവര്‍ കോളേജിലെ മറ്റു വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ മൂവ
ായിരത്തോളം ആളുകളില്‍ നിന്നുമായി പണം സ്വരൂപിക്കുകയായിരുന്നു.
എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വീടാണ് നിര്‍മിച്ചിരിക്കുന്നത്. മൂന്നര ലക്ഷത്തോളം രൂപാ മുടക്കിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രിന്‍സിപ്പാള്‍ ഡോ.ബേബി ജോസഫ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി.പി തോമസ്, കെ.എല്‍.ഈപ്പച്ചന്, ജെയ്സണ്‍ കെ.ജെ, ശാമിലി മോഹനന്, നിഥിന് എന്നിവരുടെ നേതൃത്വത്തിലാണ് പണികള്‍ നടന്നത്. വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ ഇടുക്കി എം.പി ജോയ്സ് വീടിന്റെ താക്കോല്‍ ജോയിക്കും കുടുംബത്തിനും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: