വടക്കാഞ്ചേരി പീഡനക്കേസ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം : മഹിളാമോര്‍ച്ച

Saturday 5 November 2016 9:07 pm IST

തൃശൂര്‍: വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലറും കൂട്ടാളികളും ചേര്‍ന്ന് വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ കേസ്സിലെ പ്രതികളെ സംരക്ഷിക്കുന്ന പ്രമുഖ സിപിഎം നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നും മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഭാരതീയ ജനതാ മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് പത്മിനി പ്രകാശന്‍ ആവശ്യപ്പെട്ടു. മഹിളാമോര്‍ച്ച തൃശൂര്‍ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വാര്‍ത്താസമ്മേളനത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തി സ്ത്രീത്വത്തെ അപമാനിച്ച സിപിഎം ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണനെതിരെയും ഉടന്‍ നടപടി വേണമെന്നും അല്ലാത്തപക്ഷം മറ്റു സമരമുറകളിലേക്ക് പോകേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ജെ.രമാദേവി സംസ്ഥാന വൈസ് പ്രസിഡണ്ട് ശാരദാ ഉണ്ണി, ജില്ലാ സെക്രട്ടറി വിന്‍ഷി അരുണ്‍കുമാര്‍, മണ്ഡലം സെക്രട്ടറി ലളിതാംബിക തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.