തേനീച്ചയുടെ കുത്തേറ്റ് 11 പേര്‍ക്ക് പരിക്ക്

Saturday 5 November 2016 9:08 pm IST

ചെറുതോണി: മുരിക്കാശേരിയില്‍ തേനിച്ചയുടെ കുത്തേറ്റ് വികലാംഗയുവാവിനും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസുകാരുമുള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. മുരിക്കാശേരി പാറപ്പുറത്ത് സജീവ്, പിതാവ് എബ്രഹാം, സജീവിന്റെ സഹോദരി ബിജി,വാഴേപ്പറമ്പില്‍ ഹാരിസ്, കൊച്ചുകുടിയില്‍ നാസര്‍, ഇഞ്ചക്കുടിയില്‍ അന്‍സാര്‍, വാണിയപ്പിള്ളില്‍ രാജേഷ്, ഉക്കിണിവീട്ടില്‍ ശിഹാബ്,മുരിക്കാശ്ശേരി സ്റ്റേഷനിലെ എ.എസ് ഐ ജോസഫ്, സി.പി.ഒ മാരായ സേവ്യര്‍,ചന്ദ്രബോസ് എന്നിവര്‍ക്കാണ് തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വികലാംഗനായ സജീവ് തന്റെ മുച്ചക്ക്രവാഹനത്തില്‍ പിതാവിന് മരുന്ന് വാങ്ങിവരുമ്പോള്‍ വീടിനുസമീപത്തെത്തി വാഹനം നിര്‍ത്തിയപ്പോള്‍ തേനീച്ചക്കൂട്ടം സജീവിനെ പൊതിയുകയായിരുന്നു. ബഹളം വച്ചതോടെ പിതാവ് എബ്രഹാമും സഹോദരി വിജിയും ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാര്‍ ഓടിക്കൂടി സജീവിനെ സമീപത്തെ തോട്ടില്‍ മുക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മുരിക്കാശ്ശേരി പോലീസ് ഉദ്യോഗസ്ഥര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ മുഴുവന്‍ പേരും  മുരിക്കാശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ സജീ വിനേയും പിതാവ് എബ്രഹാമിനേയും വിദഗ്ദ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.