പാര്‍ട്ടി ഗ്രാമങ്ങള്‍ തീവ്രവാദികളുടെ താവളങ്ങള്‍: കെ. സുരേന്ദ്രന്‍

Saturday 5 November 2016 9:21 pm IST

മാര്‍ക്‌സിസ്റ്റ് ഭീകതരയ്‌ക്കെതിരെ സംഘടിപ്പിച്ച ബഹുജന സംഗമം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

ചേര്‍ത്തല: കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ മത തിവ്രവാദികള്‍ക്ക് താവളമാകുന്നു വെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പള്ളിപ്പുറത്ത് മാര്‍ക്‌സിസ്റ്റ് ഭീകരതയ്ക്ക് എതിരെ ബിജെപി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതമാലികവാദികള്‍ എല്ലാം സിപിഎമ്മിന്റെ കൂടെയാണ്.
കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് പരിശീലനം നേടിയ തീവ്രവാദികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുന്നു. മുസ്ലിം സമുദായത്തില്‍ നിന്ന് ആരു പാര്‍ട്ടിയില്‍ എത്തിയാലും ഇവരെ സിപിഎം നേതാവാക്കും. ഇതിന് ഉദാഹരണമാണ് അരൂര്‍ എംഎല്‍എ പാര്‍ട്ടി നേതാവ് പോലും ആരിഫിനെ തള്ളി പറയുന്നു.
ബിജെപിയും ആര്‍എസ്എസ്സും എവിടെ വളര്‍ന്നാലും അവിടെ സിപിഎം തകരുന്നു ഈ ഭീതിയിലാണ് ഇവര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ അക്രമണം ആഴിച്ചുവിടാന്‍ കാരണം. സിപിഎം ആക്രമണകാരികള്‍ മാത്രമല്ല ഇവരെ പേടിച്ച് ഒരു വ്യവസായം നടത്തുവാനോ, സ്തീകള്‍ക്ക് സഞ്ചരിക്കുവാനോ കഴിയാത്ത അവസ്ഥയാണ്. എവിടെ അനാശാസ്യപ്രവര്‍ത്തനം നടന്നാലും അതിന് പിന്നില്‍ സിപിഎമ്മാണ്. ഭരണകൂടത്തിന്റെ പിന്തുണയില്‍ ആക്രമണം അഴിച്ച് വിടുന്ന ഒരു സംസ്ഥാനം കേരളം മാത്രമാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ സിപിഎമ്മിന്റെ ഭാഗമായി മാറി. ഏരിയാ സെക്രട്ടറിമാര്‍ ഗുണ്ടകളായി. കേരളത്തെ സിപിഎം ചുവന്ന തെരിവ് ആക്കിയത് കൊലപാതകം കൊണ്ട് മാത്രമല്ല പെണ്‍വാണിഭ സംഘങ്ങളെ വളര്‍ ത്തിയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചര മാസത്തെ ഭരണം ജനങ്ങള്‍ക്ക് ഒന്നും നല്‍കിയില്ല ഇപ്പം ശരിയാക്കി തരാം എന്ന് പറഞ്ഞ് വന്നവര്‍ പാവപ്പെട്ടവരുടെ റേഷന്‍ പോലും ഇല്ലാതാക്കി കേരള ചരിത്രത്തിലെ ഏറ്റവും ദുര്‍ബല മുഖ്യമന്ത്രിയായി പിണറായി എന്നു അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍. പത്മകുമാര്‍, പെരുമ്പളം ജയകുമാര്‍, റ്റി. സജിവ് ലാല്‍, എല്‍.പി. ജയചന്ദന്‍, സി.ആര്‍. രാജേഷ്, എം.വി. രാമചന്ദ്രന്‍, അഡ്വ ബി. ബാലാനന്ദന്‍ , ബേബി കളരിയ്ക്കല്‍, എബ്രഹാം മാത്യൂ, ശര്‍മ്മിള രാജേഷ്, അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.