ആലപ്പുഴ: കുട്ടികളുടെ പ്രധാനമന്ത്രിയായി നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി റിഥിന്‍ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. ഹരിപ്പാട് കറുകയില്‍ റോബിലന് ചാക്കോയുടെയും ബിജുനയുടെയും മകനാണ്. ശിശുദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സീനിയര്‍ പ്രസംഗമത്സരത്തില്‍ ഒന്നാംസ്ഥാനം നേടി. സഹോദയ കലോത്സവത്തില്‍ മലായളം പ്രസംഗത്തിന് രണ്ടാംസ്ഥാനമുണ്ടായിരുന്നു. അടൂര്‍ കെവിവിഎസ് കോളജ് ഡയറക്ടര്‍ റോബിന് ചാക്കോ-ബിജുന ദമ്പതികളുടെ മകനാണ്.
നവംബര്‍ 14ന് ശിശുദിനത്തില്‍ എസ്ഡിവി ഗ്രൗണ്ടില്‍ നിന്നും ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ആലപ്പുഴ ജവഹര്‍ ബാലഭവനിലേക്ക് ശിശുദിന റാലി നടക്കും. റാലിയുടെ ഫഌഗ് ഓഫ് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് നിര്‍വഹിക്കും. തുടര്‍ന്ന് 4.30ന് ചേരുന്ന സമ്മേളനത്തില്‍ കെ.സി. വേണുഗോപാല്‍ എംപി ശിശുദിന സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: