ഗുവാഹതി: ഐഎസ്എല്ലില്‍ ജയത്തോടെ മുംബൈ സിറ്റി എഫ്സി ഒന്നാമത്. എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു മുംബൈ. 45ാം മിനിറ്റില്‍ ജാക്കിചന്ദ് സിങ് സ്കോറര്‍.
ഒമ്പത് കളികളില്‍ 15 പോയിന്റുമായാണ് മുംബൈ ഒന്നാമതെത്തിയത്. ഏഴു കളികളില്‍ 10 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാമത്. ഇന്നത്തെ മത്സരത്തില്‍ പൂനെയില്‍ പൂനെ സിറ്റി, അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: