ന്യൂയോര്‍ക്ക്: കമലാ ഹാരീസ് അമേരിക്കയിലെ ആദ്യ ഭാരത വംശജയായ സെനറ്ററാകും. ഇവര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നുറപ്പായിക്കഴിഞ്ഞു. പ്രസിഡന്റ് ബരാക് ഒബാമയുടേതടക്കം ശക്തമായ പിന്തുണയാണ് അവര്‍ക്കുള്ളത്.
2011 മുതല്‍ കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലാണ് അഭിഭാഷക കൂടിയ അവര്‍. ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യാക്കാരിയും അവരായിരുന്നു. അവരുടെ അമ്മ ശ്യാമളാ ഗോപാലന് ചെന്നൈ സ്വദേശിയാണ്.
60കളില്‍ അമേരിക്കയിലേക്ക് കുടിയേറി, എന്‍ഡോക്രൈനോളജിയും കാന്‍സറിനെപ്പറ്റിയും കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ പഠിച്ചു. അവിടെവച്ചാണ് ജമൈക്കന്‍ സ്വദേശി ഡൊണാള്‍ഡ് ഹാരീസിനെപ്രണയിച്ച് വിവാഹം കഴിച്ചത്. ഇവരുടെ മക്കളാണ് കമലയും മായയും.
ഇരുവരെയും രാഷ്ട്രീയത്തിലേക്ക് വിടാന്‍ അവര്‍ മടിച്ചില്ല. ഹിലരി ക്ലിന്റണിന്റെ മൂന്ന് സീനിയര്‍ നയഉപദേശകരില് ഒരാളാണ് മായ. അവര്‍ ജയിച്ചാല്‍ മായ ഹിലരി സര്‍ക്കാരില്‍ അംഗമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: