പട്ടികജാതിക്കാര്‍ക്ക് നേരേയുള്ള അക്രമങ്ങള്‍ ആസൂത്രിതം: അഡ്വ പി. സുധീര്‍

Saturday 5 November 2016 10:58 pm IST

മലയിന്‍കീഴ്: പട്ടികജാതിക്കാര്‍ക്ക് നേരേയുള്ള അക്രമങ്ങള്‍ ആസൂത്രിതമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍. പട്ടികജാതി മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് മച്ചേല്‍ സജിയെയും കുടുംബത്തെയും അക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ദളിത് വേട്ടയില്‍ ഒന്നാംസ്ഥാനത്തിന് മത്സരിക്കുകയാണ്. ദളിതനെ അക്രമിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. പോലീസ് സ്‌റ്റേഷനുകള്‍ പട്ടികജാതിക്കാരന്റെ തടവറകളായി മാറുകയാണെന്നും സുധീര്‍ ആരോപിച്ചു. ദളിത് പീഡനത്തിന് ഒത്താശ ചെയ്യുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് കളങ്കമാണ്. പട്ടികജാതിക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്ന നാടായി കേരളം അധപതിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
പട്ടികജാതി ക്ഷേമത്തിനായി ഭരി

പട്ടികജാതി മോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ ഉദ്ഘാടനം ചെയ്യുന്നു

ക്കുന്ന മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ പറഞ്ഞത് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 300 ദളിത് പീഡനങ്ങള്‍ നടന്നുവെന്നാണ്. ഇത് അതീവ ഗൗരവമായി കാണണം.
മച്ചേല്‍ സജി, ഭാര്യ സബിത, ആറുവയസുകാരിയായ മകള്‍ ശ്യാമദേവ് എന്നിവര്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ഒരുസംഘം വളഞ്ഞിട്ട് മര്‍ദിച്ചത്. പിഞ്ചുകുഞ്ഞിനെ പോലും അക്രമികള്‍ മര്‍ദിച്ചു. പട്ടികജാതി പീഡന നിരോധന നിയമവും, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുമിട്ട് അക്രമികള്‍ക്കെതിരെ കേസെടുത്ത മലയിന്‍കീഴ് പോലീസ് പ്രതികളെ അറസ്റ്റു ചെയ്യാത്തത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവനു നേര്‍ക്കുള്ള നീതി നിഷേധമാണ്. ഈ സംഭവത്തില്‍ പോലീസിന്റെ അനാസ്ഥയെകുറിച്ച് ദേശീയ പട്ടികജാതി കമ്മീഷന് പട്ടികജാതി മോര്‍ച്ച സംസ്ഥാന ഘടകം പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വിളപ്പില്‍ സന്തോഷ് അദ്ധ്യക്ഷനായിരുന്നു.
എസ്‌സിഎസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ, ജനറല്‍ സെക്രട്ടറിമാരായ കെ. പ്രദീപ്കുമാര്‍, ഷി#ൃബുകോട്ടക്കല്‍, വൈസ് പ്രസിഡന്റ് പാറയില്‍ മോഹനന്‍, മണ്ഡലം ജനറല്‍സെക്രട്ടറി ചീനിവിള രാജന്‍, ബിജെപി കാട്ടാക്കട മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വിശാഖ്, ഷാജിലാല്‍, വൈസ് പ്രസിഡന്റ് ചന്ദ്രലേഖ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.