കൊച്ചി: കേരള സമൂഹത്തിന്റെ പൊതുപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സിപിഎം പരാജയപ്പെട്ടതായി ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ലക്ഷണമൊത്തരു ക്വട്ടേഷന്‍ സംഘമായി അധപതിച്ചിരിക്കുകയാണ്. എറണാകുളം നിയോജകമണ്ഡലം പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനങ്ങളെ വഞ്ചിച്ച സിപിഎം അധികാര ദുര്‍വിനിയോഗത്തില്‍ യുഡിഎഫിനേക്കാള്‍ അതിവേഗം ബഹുദാരത്തിലാണെന്നും, 5 വര്‍ഷം കൊണ്ട് യുഡിഎഫിന്റെ അഴിമതിയുടെ റെക്കോര്‍ഡ് 5 മാസം കൊണ്ട് സിപിഎം പിന്നിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വോട്ട് കരസ്ഥമാക്കാന്‍ ഇരുട്ടിന്റെ മറവില്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുകയാണ്. ശിബിരത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. എം.കെ.ധര്‍മരാജ്, കെ.എസ്.ഷൈജു, കെ.എസ്.സുരേഷ്കുമാര്‍, സുധാദീലിപ്, വി.വി.രമേശന്, കെ.എസ്.സുരേഷ്കുമാര്‍, പി.ജി.മനോജ്കുമാര്‍, അബിജു സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: