ഇരിട്ടി : പതിനൊന്നാമത് സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍ റോള്ബോള് ചാമ്പ്യന്‍ഷിപ്പിന് ഇരിട്ടി സിഎംഐ സ്കൂളില്‍ തുടക്കമായി . ഇന്നലെ രാവിലെ ഇരിട്ടി ടൗണില്‍ നടന്ന വിളംബര റാലിയും റോഡ് ഷോയും ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് പേരാവൂര്‍ സിഐ സുനില്‍ കുമാര്‍ നിര്‍വഹിച്ചു. ചാമ്പ്യന്‍ഷിപ്പ് രക്ഷാധികാരി പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മത്സരാര്‍ഥികളായ വിദ്യാര്‍ഥികള്‍ മുഴുവന്‍ അണിനിരന്ന സ്കീയിംഗ് റോളറില്‍ നടത്തിയ റോഡ് ഷോ കാണികള്‍ക്ക് കൗതുകമായി.
സിഎംഐ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജോസ് തെങ്ങടയില്‍ , വൈസ് പ്രിന്‍സിപ്പാള്‍ അബ്രഹാം, സ്കൂള്‍ കായികാദ്ധ്യാപകന്‍ ജാന്സന് ജോസഫ്, പിടിഎ എക്സിക്യുട്ടീവ് അംഗം ഡെല്ലിന് മാത്യു എന്നിവര്‍ വിളംബര റാലിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: