ബേഡകം ആശുപത്രി ശോചനീയാവസ്ഥയില്‍

Thursday 7 July 2011 11:21 pm IST

കുണ്ടംകുഴി: ബേഡഡുക്ക കാഞ്ഞിരത്തിങ്കാലില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിണ്റ്റെ ശോചനീയാവസ്ഥയെക്കുറിച്ച്‌ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന മൌനം നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. കുറ്റിക്കോല്‍-ബേഡഡുക്ക പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകള്‍ക്ക്‌ ആശ്രയമാകേണ്ട സര്‍ക്കാര്‍ ആശുപത്രി മാസങ്ങളോളമായി പരാധീനതകളാല്‍ വീര്‍പ്പ്‌ മുട്ടുകയാണ്‌. കിടത്തി ചികിത്സ നിലച്ചതും ആവശ്യത്തിന്‌ ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതും സാധാരണക്കാരായ ജനവിഭാഗങ്ങള്‍ക്ക്‌ തിരിച്ചടിയായി മാറിയിരിക്കുകയാണ്‌. ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടാന്‍ സാധ്യത ഉണ്ടായിരുന്ന ആശുപത്രിയില്‍ കാഞ്ഞിരത്തിങ്കാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാട്ടുകാരുടെ ആശുപത്രി സംരക്ഷണ സമിതിയുടെ ഇടപെടനലിണ്റ്റെ ഭാഗമായാണ്‌ ഒരു ഡോക്ടറെ നിയമിച്ചത്‌. നേരത്തെ കാസര്‍കോട്‌ ബ്ളോക്ക്‌ പഞ്ചായത്തിണ്റ്റെ കീഴിലായിരുന്ന ആശുപത്രി കാറഡുക്ക ബ്ളോക്ക്‌ രൂപീകരിച്ചതു മുതല്‍ പ്രസ്തുത ബ്ളോക്ക്‌ പഞ്ചായത്തിണ്റ്റെ കീഴിലാണ്‌. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാരും വിവിധ ജനപ്രതിനിധികളും ആരോഗ്യ വകുപ്പിന്‌ നിവേദനം നല്‍കിയിട്ടുണ്ട്‌. കര്‍ഷകരും കൂലിപ്പണിയെടുക്കുന്നവരും പട്ടികജാതി-പട്ടിക വര്‍ഗ്ഗ കോളനികളില്‍ താമസിക്കുന്നവരുമാണ്‌ ദിനേന ചികിത്സക്കായി എത്തുന്നത്‌. മഴ ശക്തമായതോടെ മലയോര മേഖലയില്‍ പനിയും ഛര്‍ദ്ദിയും പടര്‍ന്നു പിടിക്കുന്നുണ്ട്‌. ആവശ്യത്തിന്‌ ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത്‌ വ്യാപകമായ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.