മട്ടന്നൂര്‍: വിദ്യാര്‍ത്ഥിനിയെ മദ്രസ അധ്യാപകന് പീഡിപ്പിച്ചതായി പരാതി. കൊടോളിപ്രത്തിനടുത്ത മദ്രസ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകന് പീഡിപ്പിച്ചത്. ഒരാഴ്ചമുമ്പാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഒരാഴ്ചയായി അധ്യാപകന് മദ്രസയില്‍ വരാറില്ലായിരുന്നു. അധ്യാപകനെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. ഇതേതുടര്‍ന്ന് രക്ഷിതാവ് മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നാലോളം വിദ്യാര്‍ത്ഥിനികളെ അധ്യാപകന് പീഡിപ്പിച്ചതായി പറയപ്പെടുന്നു. എന്നാല്‍ സിപിഎമ്മുകാരനായ അധ്യാപനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനായി പാര്‍ട്ടി നേതൃത്വവും പോലീസും ശ്രമം നടത്തുകയാണെന്ന് ആരോപണമുണ്ട്. മട്ടന്നൂര്‍ പരിയാരം സ്വദേശിയാണ് കേസില്‍പെട്ട അധ്യാപകന്. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: