കാര്‍ത്തികപുരം: മാമ്പോയില്‍ മണക്കടവ് ആലക്കോട് തളിപ്പറമ്പ് റൂട്ടില്‍ ഓടുന്ന കെഎല്‍ 40 എ 1198 നമ്പര്‍ കൃഷ്ണബസ് നാളെ കാരുണ്യ യാത്ര നടത്തുന്നു. മാരക രോഗം ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കാര്‍ത്തികപുരത്തെ മേടയില്‍ അജയിന്റെ ചികിത്സാ ചെലവിന് വേണ്ടിയാണ് കാരുണ്യയാത്ര നടത്തുന്നത്. യാത്രയില്‍ നിന്ന് ലഭിക്കുന്ന തുക രോഗിയായ അജയ് ചികിത്സാ കമ്മറ്റിക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: