കണ്ണൂര്‍: സിപിഎം കള്ളപ്രചാരണം അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കുന്നോത്ത് പറമ്പില്‍ ഡിവൈഎഫ്ഐയുടെ കൊടി നശിപ്പിച്ചെന്ന് പ്രചാരണം നടത്തി പാറാട് നിന്നും മറ്റും എത്തിയ സിപിഎം ക്രിമിനലുകള്‍ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കി സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നു. ഇതില്‍ ചിലര്‍ ബോംബേറ് നടത്തുകയും പരിക്കേറ്റ ഷിജില്‍, ഷിജിത്ത് എന്നിവരെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. വസ്തുത ഇതായിരിക്കെ സിപിഎം നേതൃത്വം കള്ളപ്രചാരണം നടത്തി വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: