കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മുന്‍കയ്യില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും നേതൃത്വത്തിലുള്ള ജലസംരക്ഷണ-ബോധവല്‍ക്കരണ പരിപാടികള്‍ സംബന്ധിച്ച ആലോചനാ യോഗം നാളെ ചേരും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10. 30 ന് േമയര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭാ ചെയര്മാന്മാര്, കുടുംബശ്രീ സിഡിഎസ് ചെയര്പേഴ്സണ്മാര്, ഹൈസ്ക്കൂള്, ഹയര്‍ സെക്കണ്ടറി, കോളേജ് എന്‍എസ്എസ് വിഭാഗങ്ങള്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവരുടെ യോഗവും 12 മണിക്ക് പാടശേഖര സമിതി ഭാരവാഹികള്‍, തൊഴിലുറപ്പ് പദ്ധതി ചുമതലയുള്ള ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറിമാര്‍ എന്നിവരുടെ യോഗവുമാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: