സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ട്രംപിനെ വേദിയില്‍ നിന്നും മാറ്റി

Sunday 6 November 2016 12:26 pm IST

ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് പ്രസംഗ വേദിയില്‍നിന്നു മാറ്റി. നെവാഡയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് യുവാവ് പ്രകോപനം സൃഷ്ടിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തെ വേദിയിൽ നിന്നും മാറ്റിയത്. ട്രംപിന്റെ പ്രസംഗത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ നിന്ന യുവാവ് ബഹളം കൂട്ടുകയായിരുന്നു. അതോടെ ട്രംപ് പ്രസംഗം നിര്‍ത്തുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ മാറ്റുകയുമായിരുന്നു. ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളായ പെന്‍സില്‍വാനിയ, മിഷിഗണ്‍, മിനസോട്ട എന്നിവടങ്ങളിലാണ് ട്രംപ് അവസാനവട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.