അമ്പലപ്പുഴ: മസ്തിഷ്ക്കാഘാതത്തിന് അതിവേഗ ചികിത്സ ലഭ്യമാക്കുന്ന നൂതന ചികിത്സാ രിതിക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ തുടക്കമായി. ട്രാന്‍സ് ക്ലെയേര്ഡ് ഡോബ്ലര്‍ എന്ന അത്യാധുനിക ഉപകരണത്തിന്റെ സഹായത്താല്‍ തലച്ചോറിലെ രക്തക്കുഴല്‍ കട്ട പിടിക്കുന്നത് നീക്കം ചെയ്യുന്ന ചികിത്സാരീതിക്കാണ് തുടക്കമായത്. മസ്തിഷ്കാഘാതം തുടങ്ങി നാലരമണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ രോഗികളുടെ ജീവന് രക്ഷിക്കുന്ന ചികിത്സാരീതിയാണിത്. സംസ്ഥാനത്ത് പ്രതിവര്‍ഷം 45000 പേര്‍ക്ക് മസ്തിഷ്കാഘാതം സംഭവിക്കാറുണ്ടെന്ന് ഡോ: ബി .പത്മകുമാര്‍ പറഞ്ഞു. അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ 9747778258 എന്ന ടോള്‍ ഫ്രീ നമ്പരും ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എന്‍ ശ്രീദേവി ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: