ടൂറിസം പോലീസിന്റെ അഭാവം: വിനോദ സഞ്ചാരമേഖല അരക്ഷിതമാകുന്നു

Sunday 6 November 2016 3:18 pm IST

ആലപ്പുഴ: ടൂറിസം പോലീസിന്റെ അഭാവം മൂലം ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖല അരക്ഷിതമാകുന്നതായി പരാതി. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും എത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്ന ടൂറിസം പോലീസ് വിന്യാസം നോക്കുകുത്തിയായി. സഞ്ചാരികള്‍ ഏറെ എത്തുന്ന ഹൗസ്‌ബോട്ട് മേഖലയിലയായ ഫിനിഷിങ് പോയിന്റില്‍ പേരിന് ഒരു പോലീസുകാരന്‍ മാത്രമാണുള്ളത്. നൈറ്റ് ഡ്യൂട്ടിക്ക് പോലും പോലീസ് ഇല്ലാത്ത അവസ്ഥയാണ്. ടൂറിസം സീസണ്‍ ആരംഭിച്ചതോടെ പോലീസിന്റെ അസാന്നിദ്ധ്യം വവി വ്യാജമദ്യം, കഞ്ചാവ്, മറ്റ് ലഹരി മരുന്നു വില്പന മാഫിയകള്‍ കയടക്കിയിരിക്കുന്നു. രാത്രി കാലങ്ങളില്‍ സഞ്ചാരികളെ ഭീഷണിപ്പെടുത്തുകയും വനിതാ സഞ്ചാരികളുടെ നേരെ അതിക്രമങ്ങള്‍ അഴിച്ചുവിടുകയും പതിവാകുന്നു. ഇത് ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ഭയത്തലാണ് ഹൗസ് ബോട്ട് ഉടമകള്‍. സഞ്ചാരികളുടെ സുരക്ഷയും, നാടിന്റെ സല്‍പ്പേരും കാത്തുസൂക്ഷിക്കാന്‍ ടൂറിസം പോലീസ് വിന്യാസം അടിയന്തരമായി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എ. അനസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.ജി. ലൈജു, ബഷീര്‍, ദേവദാസ്, രമേശ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.