ഒബാമയുടെ പ്രചാരണ യോഗത്തില്‍ ട്രംപിനെ പിന്തുണച്ച് ബാനര്‍

Sunday 6 November 2016 7:53 pm IST

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഒബാമയെ ചോദ്യം ചെയ്ത് ട്രംപ് അനുയായി. ഇയാളെ കൈകാര്യം ചെയ്യാന്‍ തുനിഞ്ഞവരെ ഒബാമ ശാസിച്ചിരുത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണു വേണ്ടി പ്രചാരണത്തിനിറങ്ങിയ ഒബാമയെ ചോദ്യം ചെയ്ത് ഒരാള്‍ ട്രംപിനെ അനുകൂലിക്കുകയും ഒബാമയെ വെല്ലുവിളിക്കുകയുമായിരുന്നു. ട്രംപിന്റെ ആരാധകനെ കൈകാര്യം ചെയ്യാന്‍ ഡെമോക്രാറ്റ് പാര്‍ട്ടി അനുഭാവികള്‍ തുനിഞ്ഞു. ഇവരെ ഒബാമ ശാസിച്ചിരുത്തി. പ്രായം ചെന്ന ഒരാളാണ് ട്രംപ് അനുകൂല ബാനറുമായി എത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാള്‍ക്കെതിരേ തിരിഞ്ഞു. പലതവണ ശാന്തമായി അഭ്യര്‍ത്ഥിച്ചിട്ടും പ്രവര്‍ത്തകര്‍ അടങ്ങാഞ്ഞപ്പോള്‍ ഒബാമ ക്ഷുഭിതനായി. അഭിപ്രായ സ്വാതന്ത്ര്യമുള്ള അമേരിക്കയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിന് ഒരാളോട് കയര്‍ക്കുന്നത് ശരിയല്ലെന്ന് ഒബാമ പറഞ്ഞു. പ്രായമുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ഒബാമ പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.