ജില്ലയില്‍ കോളറ രോഗബാധ തടയാന്‍ കര്‍മ്മ പദ്ധതി രൂപീകരിച്ചു

Thursday 7 July 2011 11:22 pm IST

കാസര്‍കോട്‌: വയനാട്‌ ജില്ലയില്‍ നിന്നും കോളറ രോഗബാധയും മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്ത സഹചര്യത്തില്‍ കര്‍ണ്ണാടക അതിര്‍ത്തി ജില്ലകളായ കാസര്‍കോട്‌, കണ്ണൂറ്‍ ജില്ലകളില്‍ രോഗബാധ തടയുന്നതിണ്റ്റെ ഭാഗമായി രോഗപ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ കര്‍മ്മ പദ്ധതി രൂപീകരിച്ചു. അപകടകാരിയായ മാരക ജലജന്യ രോഗമായ കോളറയെ കുറിച്ചുളള വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട്‌ തന്നെ ജില്ലാ ആരോഗ്യ വകുപ്പിന്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്‌. കോളറ രോഗബാധയെന്ന്‌ സംശയിക്കുന്ന രോഗിയുടെ മലം പരിശോധിച്ച്‌ രോഗ നിര്‍ണ്ണയം നടത്താനുളള സംവിധാനം കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി, കാസര്‍കോട്‌ ജനറല്‍ ആശുപത്രി എന്നിവിങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കര്‍ണ്ണാടകയിലെ സുളള്യ, വിട്ട്ള, പുത്തൂറ്‍, മംഗലാപുരം, കുടക്‌, ഭാഗമണ്ഡലം, കരിക്കെ, ഈശ്വരമംഗല, കണ്ണാടിത്തോട്‌, എന്നിവിടങ്ങളിലേക്ക്‌ ഇഞ്ചികൃഷിക്കും മറ്റും തൊഴില്‍ തേടിപോകുന്നവരെ പ്രത്യേക നിരീക്ഷണ വിധേയമാക്കും. പ്രസ്തുത സ്ഥലങ്ങളില്‍ നിന്നും കേരളത്തിലേക്ക്‌ തൊഴില്‍ തേടി വരുന്നവരെയും നിരീക്ഷണവിധേയരാക്കും. ദാരിദ്യ്രവും, ശുചിത്വ കുറവും മൂലമുണ്ടാകുന്ന രോഗമായതിനാല്‍ കോളനികളിലും നിരീക്ഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതാണ്‌. കര്‍ണ്ണാടക സംസ്ഥാനത്തുനിന്നാണ്‌ കുറെ വര്‍ഷങ്ങളായി കോളറ രോഗബാധ റിപ്പോര്‍ട്ടു ചെയ്തുവരുന്നത്‌. കോളറ രോഗബാധ തടയുന്നതിണ്റ്റെ ഭാഗമായി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്ക്‌ ഡോക്സിസൈക്ളിന്‍ ഗുളികയും കുട്ടികള്‍ക്ക്‌ എറിത്രോമൈസിന്‍ ഗുളികകളും നല്‍കും. രോഗ ബാധ റിപ്പോര്‍ട്ട്‌ ചെയ്താല്‍ വിദഗ്ധ ചികില്‍സ പ്രധാനപ്പെട്ട ആശുപത്രികളില്‍ ഉറപ്പ്‌ വരുത്തും. അപകടകരവും ദുസ്സഹമായ രീതിയില്‍ കച്ചവടം നടത്തുന്ന ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറികള്‍, അറവുശാലകള്‍, മാര്‍ക്കറ്റുകള്‍, എന്നിവിടങ്ങളില്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനകള്‍ നടത്തും. കര്‍മ്മ പരിപാടി രൂപീകരണ യോഗത്തില്‍ സംസ്ഥാന ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ രാഘവന്‍, സ്റ്റേറ്റ്‌ എപ്പിഡമിയോളജിസ്റ്റ്‌ ഡോ. എ സുകുമാരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസ്‌ ജി ഡിക്രൂസ്‌, ജില്ലാ ആര്‍ സി എച്ച്‌ ഓഫീസര്‍ ഡോ. പി ഗോപിനാഥന്‍, ജില്ലാ മാസ്‌ മീഡിയ ഓഫീസര്‍ എം രാമചന്ദ്ര, ജില്ല മലേറിയ ഓഫീസര്‍ വി സുരേശന്‍, ടെക്നിക്കല്‍ അസിസ്റ്റണ്റ്റ്‌ എം ശശിധരന്‍, എപ്പിഡമിയോളജിസ്റ്റ്‌ ഫ്ളോറി ജോസഫ്‌, ജില്ലാ അതിര്‍ത്തി പ്രദേശങ്ങളിലെ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.