ഡോ.മാത്യു ഡാനിയേലിന് വിശ്വദീപം അവാര്‍ഡ്

Sunday 6 November 2016 9:07 pm IST

കോട്ടയം: മികച്ച ജീവിതമൂല്യമുള്ള കൃതികള്‍ക്ക് പുത്തന്‍കാവ് മാത്തന്‍തരകന്‍ ട്രസ്റ്റ് നല്‍കിവരുന്ന വിശ്വദീപം അവാര്‍ഡ് ഡോ. മാത്യു ഡാനിയേലിന്റെ പാറപ്പുറത്തിന്റെ നോവലുകള്‍ ശില്‍പ്പവും ദര്‍ശനവും എന്ന കൃതിക്ക് ലഭിച്ചു. കാല്‍ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് 11ന് വൈകിട്ട് 3ന് തിരുവല്ല വൈഎംസിഎ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പെരുമ്പടവം ശ്രീധരന്‍ സമ്മാനിക്കും. ്ര ടസ്റ്റ് ചെയര്‍മാന്‍ ഡോ. പോള്‍ മണലില്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. സി.ജെ. റോയ്, മാത്തന്‍തരകന്‍ സ്മാരക പ്രഭാഷണം നടത്തും. ഡോ. കുര്യാക്കോസ് കുമ്പളക്കുഴി പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ചെയര്‍മാനായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.