ആറന്മുള: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ആറന്മുളയില് സംഘടിപ്പിച്ച അയ്യപ്പമഹാസംഗമം 2016 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം അതിന്റെ ഭക്തിയും പരിശുദ്ധിയും സൂക്ഷിച്ചുകൊണ്ട് യേശുദാസിനെക്കൊണ്ട് വീണ്ടും പൂര്‍ണ്ണമായി പാടിച്ച് റിക്കാഡ് ചെയ്യാന്‍ ശ്രമിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശബരിമല അയ്യപ്പസേവാസമാജം പ്രസിഡന്റ് കെ.ജി.ജയന്റെ അഭ്യര്‍ത്ഥനമാനിച്ചാണ് ദേവസ്വം ബോര്‍ഡിന് വേണ്ടി പ്രസിഡന്റ് ഉറപ്പ് നല്‍കിയത്. മകരവിളക്ക് ഉത്സവക്കാലത്തിന് മുമ്പ് ഇതു സാധ്യമാക്കാന്‍ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല അയ്യപ്പസേവാസമാജം പ്രസിഡന്റ് കെ.ജി.ജയന് (ജയവിജയ) അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ ദീപപ്രോജ്വലനം നിര്‍വ്വഹിച്ചു. വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന് പദ്ധതിയുടെ ഉദ്ഘാടനം ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോനും അന്നദാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം സംഗീതസംവിധായകനും ചലച്ചിത്ര നിര്‍മ്മാതാവുമായ ഗംഗൈ അമരന് നിര്‍വ്വഹിച്ചു. ഭവനം ഒരു പൂങ്കാവനം പദ്ധതി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
പിന്നണി ഗായകന് സന്നിധാനന്ദന് അയ്യപ്പസന്ദേശം നല്കി. പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ, അമ്പലപ്പുഴ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍, ചീരപ്പന്‍ചിറ പ്രതിനിധി കേശവ്ലാല്, തിരുവാഭരണപേടകസംഘം പെരിയസ്വാമി ഗംഗാധരന്‍നായര്‍, മണര്‍കാട് പെരിയോന്‍ രവികുമാര്‍, അയ്യപ്പസേവാസമാജം ദേശീയ അദ്ധ്യക്ഷന്‍ ഇറോഡ് രാജന്, സംസ്ഥാന ട്രഷറാര്‍ ഇ.പി.മന്മഥന്നായര്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സ്വാഗതസംഘം പ്രസിഡന്റ് അജയകുമാര്‍ പുല്ലാട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: