ഇടുക്കി: കാലവര്‍ഷം ചതിച്ചതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴുന്നു. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2347.16 അടിയാണ്. 43.474 ശതമാനം. കഴിഞ്ഞവര്‍ഷമിത് 56.133 ശതമാനമായിരുന്നു. 2361.92 അടി. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ മഴ ലഭിച്ചിരുന്നെങ്കിലും ഡാമിലെ ജലനിരപ്പില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.
വൃഷ്ടി പ്രദേശത്ത് ശനിയാഴ്ച മഴ ലഭിച്ചിലെങ്കിലും 2.155 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രമാണ് ഒഴുകിയെത്തിത്. ഡാമിലാകെ 933.817 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്പ്പാദിപ്പാക്കാനാവശ്യമായ വെള്ളം ഉണ്ട്. മൂലമറ്റം പവര്‍ഹൗസില്‍ 3.3964 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചപ്പോള്‍ സംസ്ഥാനത്താകെ ഉപയോഗിച്ചത് 65.0006 മില്യണ്‍ യൂണിറ്റാണ്, ഇതില്‍ 53.7859 മില്യണ്‍ യൂണിറ്റും പുറമെ നിന്ന് വാങ്ങിയതും കേന്ദ്രവിഹിതവുമാണ്. അതേ സമയം സംസ്ഥാനത്തെ ഡാമുകളിലാകെ 2184.6 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്പ്പാദിപ്പാക്കാനാവശ്യമായ വെള്ളമാണ് സ്റ്റോക്കുള്ളത്. കഴിഞ്ഞ വര്‍ഷമിത് 2539.786, 2014 ല്‍ 3358.413 ഉം ആയിരുന്നു.
കേരളത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമായിട്ടും ഇടുക്കിയില്‍ ഇത്തവണ 32 ശതമാനത്തോളം കാലവര്‍ഷം കുറവാണ് ലഭിച്ചത്. തുലാവര്‍ഷം കൂടി കൈവിട്ടതോടെ വൈദ്യുതി-കുടിവെള്ള വിതരണം അവതാളത്തിലാകുമെന്ന ഭീതിയിലാണ് അധികൃതരും ജനങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: