ബന്ധുജനങ്ങളുടേയും പീഡകരുടെയും താല്‍പ്പര്യ സംരക്ഷകനായി മുഖ്യമന്ത്രി മാറി: കെ.പി.ശ്രീശന്‍

Sunday 6 November 2016 9:36 pm IST

കാഞ്ഞങ്ങാട്: ബന്ധു ജനങ്ങളുടേയും പീഡകരുടെയും താല്‍പ്പര്യ സംരക്ഷകനായി മുഖ്യമന്ത്രി മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍ പറഞ്ഞു. അവരുടെ വാക്കുകള്‍ക്കാണ് മുഖ്യമന്ത്രി വിലകല്‍പ്പിക്കുന്നത്. അല്ലാതെ പൊതുജനങ്ങളുടെ വാക്കുകള്‍ക്കല്ല. മന്ത്രിമാരുടേയും, ബന്ധുജനങ്ങളുടേയും, പാര്‍ട്ടി നേതാക്കളുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് നിയമനങ്ങള്‍ നടത്തുന്നത്. കേരള ജനതയ്ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ പോലും നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭരണത്തിലേറി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പിലാക്കാതെ കേന്ദ്ര സര്‍ക്കാറിനെ പഴിചാരി നടക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രവര്‍ത്തക പരിശീലന പഠന ശിബിരം വിവേകാനന്ദ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.ശ്രീശന്‍. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് എന്‍.മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറിമാരായ എം.ബല്‍രാജ്, പുല്ലൂര്‍ കുഞ്ഞിരാമന്‍, ശോഭ എച്ചിക്കാനം, സംസ്ഥാന കൗണ്‍ സിലംഗം എസ്.കെ.കുട്ടന്‍, കര്‍ഷകമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് ഇ.കൃഷ്ണന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ കെ.എം. മാത്യു എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് സ്വാഗതവും, വൈസ് പ്രസിഡണ്ട് എസ്.കെ.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.