ആലത്തിയൂര്‍ നാരായണന്‍ നമ്പി അനുസ്മരണം

Sunday 6 November 2016 9:33 pm IST

കേച്ചേരി: അഷ്ടവൈദ്യന്‍ ആലത്തിയൂര്‍ നാരായണന്‍ നമ്പി അനുസ്മരണ സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഇ.ടി.നാരായണന്‍ മൂസ്സ് അധ്യക്ഷനായി. കോയമ്പത്തൂര്‍ അവിനാശിലിംഗം യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ.പി.ആര്‍.കൃഷ്ണകുമാര്‍ മുഖ്യാതിഥിയായി. ആലത്തിയൂര്‍ നാരായണന്‍ നമ്പിയുടെ ഛായാചിത്രം സി.എന്‍.ജയദേവന്‍ എം.പി. അനാച്ഛാദനം ചെയ്തു. ബി.ജെ.പി. സംസ്ഥാന ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ആലത്തിയൂര്‍ നമ്പി അശ്വീനീദേവാ ട്രസ്റ്റ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് അനില്‍ മംഗലത്തിന് നല്‍കി സ്മരണിക പ്രകാശനം ചെയ്തു. ഡോ.പി.എം.വാരിയര്‍ മുഖ്യ അനുസ്മരണം നടത്തി. ജയകൃഷ്ണന്‍ നമ്പി, എ.എന്‍.നാരായണന്‍ നമ്പി, അഷ്ടവൈദ്യന്‍ വൈദ്യമഠം ഋഷികുമാരന്‍ നമ്പൂതിരി, ഡോ.ജി.വിനോദ്കുമാര്‍, സി.പി.മുഹമ്മദ്, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഡോ.രാമനാഥന്‍, പി.കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.