കണ്ണൂര്‍: റോട്ടറി ക്ലബ്ബ് കുഞ്ഞിമംഗലം, ചെസ്സ് അസോസിയേഷന് കണ്ണൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രണ്ടാമത് കണ്ണൂര്‍ ജില്ലാ സ്കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 19, 20 തീയ്യതികളില്‍ പരിയാരം ഉര്‍സുലിന്‍ സീനിയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. മൂന്ന് കാറ്റഗറികളിലായാണ് മത്സരം. എല്ലാ സിലബസ്സിലുമുള്ള സ്കൂളുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മൂന്നുപേരടങ്ങുന്നതാണ് ഒരു ടീം. ഒരു സ്കൂളില്‍ നിന്ന് എത്ര ടീമിന് വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. ആദ്യ അഞ്ച് സ്ഥാനം നേടുന്ന സ്കൂളുകള്‍ക്ക് 26 ന് നടക്കുന്ന രണ്ടാമത് സംസ്ഥാന സ്കൂള്‍ ടീം ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിക്കാം. ഫോണ്‍: 9847442119, 9400050571.
പ്രതികരിക്കാൻ ഇവിടെ എഴുതുക: