എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി ഉദ്ഘാടനം ചെയ്തു

Sunday 6 November 2016 9:54 pm IST

കണ്ണൂര്‍: കുട്ടികളുടെ വായനയും പ്രതികരണശേഷിയും വളര്‍ത്തിയെടുക്കുന്നതിനായി ലൈബ്രറി കൗണ്‍സില്‍ ആവിഷ്‌കരിച്ച എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി പരിപാടി കടലായി സൗത്ത് യുപി സ്‌കൂളില്‍ കാഥികരത്‌നം കണ്ണൂര്‍ രത്‌നകുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് വി.വി.ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കെ.ശിവദാസന്‍ മാസ്റ്റര്‍, കെ.റീന, കെ.വി.ചന്ദ്രന്‍, കണ്‍വീനര്‍ ജനുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ടി.സി.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.