കണ്ണൂര്‍: സാമൂഹ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് കേരള പട്ടികജാതി-പട്ടികവര്‍ഗ്ഗ ഐക്യവേദി ഏര്‍പ്പെടുത്തിയ അയ്യങ്കാളി പുരസ്കാരത്തിന് അര്‍ഹനായ കൊളച്ചേരി നാലുസെന്റ് കോളനിയിലെ വികലാംഗനായ കെ.അമ്പാടിയെ വണ്ണാന്‍-മണ്ണാന്‍ സമുദായസംഘം സംസ്ഥാന കമ്മറ്റിയംഗം ടി.വി.ബാലന് പൊന്നാടയണിയിച്ച് ആദരിച്ചു. കെ.ജയകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രഭാകരന് നാറാത്ത്, പി.കെ.പ്രേംകുമാര്‍, എ.രഘൂത്തമന്, വിനോദന്‍ പള്ളിപ്രം, മനീഷ് കോയോന്‍, സുഭാഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: