ഇരിട്ടി: മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നേതൃത്വത്തില്‍ ഇരിട്ടി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലാപ്രോസ്കോപിക് സര്‍ജറി, ഇഎന്‍ടി, ടെലിമെഡിസിന്‍ ക്യാംപുകള്‍ 8, 10, 11, 12 തീയതികളില്‍ നടത്തും. ലാപ്രോസ്കോപിക് സര്‍ജറി വിഭാഗം കെഎംസി പ്രഫസര്‍ ഡോ.ആല്‍ഫ്രഡ് അഗസ്റ്റിന് 8 നും ഇഎന്‍ടി പ്രഫസര്‍ ഡോ.സുജ ശ്രീധരന് 10 നും രാവിലെ 11 മുതല്‍ ഒന്ന് വരെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ രോഗികളെ പരിശോധിക്കും. ടെലി മെഡിസിന് ക്യാംപ് 11 ന് 10 മുതല്‍ ഒന്നു വരെ കണ്ണുരോഗ വിഭാഗത്തിലും രണ്ട് മുതല്‍ നാല് വരെ കാര്‍ഡിയോളജി വിഭാഗത്തിലും 12 ന് 10 മുതല്‍ 12 വരെ ഗ്യാസ്ട്രോ എന്ട്രോളജിയിലും രണ്ട് മുതല്‍ നാല് വരെ ആസ്തമ വിഭാഗത്തിലും നടക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് അവസരം. ഫോണ്‍: 9497636111.
പ്രതികരിക്കാൻ ഇവിടെ എഴുതുക: