ന്യൂദല്‍ഹി: തലസ്ഥാന നഗരത്തിലെ പുകമഞ്ഞ് രഞ്ജി ട്രോഫി ക്രിക്കറ്റിലെ രണ്ട് മത്സരങ്ങളെ ബാധിച്ചു. ഫിറോഷ് ഷാ കോട്ലയില് നടക്കേണ്ട ബംഗാള്‍-ഗുജറാത്ത്, കര്നെയ്ല് സിങ് സ്റ്റേഡിയം വേദിയാകേണ്ട ഹൈദരാബാദ്-തൃപുര മത്സരങ്ങളാണ് റദ്ദാക്കിയത്. രണ്ടാം ദിവസവും കളി തടസപ്പെട്ടതോടെ തീരുമാനം.
ഈ കളികള്‍ പുനഃക്രമീകരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഹൈദരാബാദും തൃപുരയും ഗ്രൂപ്പ് സിയിലും ബംഗാളും ഗുജറാത്തും ഗ്രൂപ്പ് എയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: