കണ്ണൂര്‍: വജ്രകേരളം-മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി മലയാള കവിതാരചനാ മല്‍സരം സംഘടിപ്പിച്ചു. യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായിരുന്നു മല്‍സരം. കലക്ടറേറ്റ് പിആര്‍ ചേംബറില്‍ നടന്ന മല്‍സരത്തിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി.അബ്ദുല്‍ കരീം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: