രാമസേതു ഏതു നിലയ്ക്കും സംരക്ഷിക്കണം: ബിജെപി

Thursday 5 April 2012 10:28 pm IST

ചെന്നൈ: രാമസേതു എന്ത്‌ വിലകൊടുത്തും സംരക്ഷിക്കണമെന്നും കോടികള്‍ ചെലവിട്ട്‌ നിര്‍മിക്കുന്ന സേതുസമുദ്രം പദ്ധതി രാമസേതുവിന്റെ ഘടനയെ തകര്‍ക്കാതെ നടപ്പിലാക്കണമെന്നും ബിജെപി തമിഴ്‌നാട്‌ ഘടകം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനങ്ങള്‍ രാമസേതുവിനെ ഭക്തിപൂര്‍വമാണ്‌ കാണുന്നത്‌. രാമസേതു ദേശീയപൈതൃകമാക്കണമെന്ന്‌ ആവശ്യപ്പെട്ട പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പൊന്‍ രാധാകൃഷ്ണന്‍ ഒരു കാരണവശാലും അത്‌ നശിപ്പിക്കരുതെന്നും പറഞ്ഞു. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ നിര്‍മിച്ചുവെന്ന്‌ വിശ്വസിക്കുന്ന രാമസേതുവിന്‌ ദേശീയ പൈതൃക പദവി നല്‍കുന്നത്‌ സംബന്ധിച്ച വിഷയത്തില്‍ നിലപാട്‌ വ്യക്തമാക്കാന്‍ കേന്ദ്രത്തോട്‌ മാര്‍ച്ച്‌ 29 ന്‌ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ പ്രതിപക്ഷനേതാവ്‌ സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്ന എംപിമാരുടെ സംഘത്തില്‍നിന്നും സിപിഐ, എംഡിഎംകെ, വിസികെ എന്നീ സംഘടനകള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി പറഞ്ഞ രാധാകൃഷ്ണന്‍ ഇവരെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍നിന്നും കൂടുതല്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.