കണ്ണൂര്‍: സംസ്ഥാന ഗ്രന്ഥകാര സമിതിയുടെ ഗ്രന്ഥദര്‍പ്പണം 2016 ന്റെ ഭാഗമായി ജവഹര്‍ ലൈബ്രറി ഹാളില്‍ ജില്ലാതല കവയിത്രിസംഗമം നടത്തി. പ്രസിഡണ്ട് എം.ഒ.ജി.മലപ്പട്ടത്തിന്റെ അധ്യക്ഷതയില്‍ കവയിത്രി ലളിത കെ വര്‍മ്മ ഉദ്ഘാടനം ചെയ്തു. കെ.എം.ശോഭന ടീച്ചര്‍, പ്രേമരാജന്‍ ആര്‍പ്പാത്ത്, രാഘവന് ബ്ലാത്തൂര്‍, ശങ്കരന് തെക്കിനിയില്‍, പി.ഭാരതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ ജ്യോതിലക്ഷ്മണന്, ഷൈല കത്തിച്ചാര്, എ.ഗോമതി, രേഷ്മ വേണുഗോപാല്‍, ലീന മാണിക്കോത്ത്, ലത ജനാര്ദ്ദനന് കതിരൂര്‍, ഉദയഷീനു കുന്നരു, വന്ദന മൂന്നുപെരിയ, പ്രേമലത, സുനില അശോക്, ഷൈനി, ശാലിനി പ്രദീപ്, എ.സി.സുജാത തുടങ്ങി നിരവധിപേര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു കെ.ജയലക്ഷ്മി ടീച്ചര്‍ സ്വാഗതവും സുജാത സത്യനാഥ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: