കണ്ണൂര്‍: റബ്ബര്‍ വിലിയിടിവ് തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു. റബ്ബര്‍ വില ദിനംപ്രതി കുത്തനെ ഇടിയുന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ രക്ഷക്കണക്കിന് വരുന്ന റബ്ബര്‍ കര്‍ഷകരുടെ രക്ഷക്കു വേണ്ട സത്വര നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണം. കൊടുവള്ളി റെയില്‍വേ പാലം നിര്‍മ്മാണപ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങളോട് മുഖ്യധാരാ പാര്‍ട്ടികള്‍ ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് വര്‍ക്കി വട്ടപ്പാറ അധ്യക്ഷത വഹിച്ചു. ചെയര്മാന് പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ജെയിംസ് പന്ന്യാമാക്കല്‍, വര്ക്കിച്ചന് മംഗലത്ത്കരോട്ട്, ഹംസ പുല്ലാട്ട്, സന്തോഷ് മാളിയേക്കല്‍, എ.ചന്ദ്രന്, കെ.സുഗതന്, സ്റ്റാന്‍ലി ചാലില്‍, വക്കച്ചന് കളപ്പുര, സിനാജ് ശ്രീകണ്ഠപുരം, കെ.അനസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: