ഉത്തരമേഖലാ മത്സരം സംഘടിപ്പിച്ചു

Sunday 6 November 2016 10:52 pm IST

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനായി ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് സംഘടിപ്പിച്ച ഉത്തരമേഖലാ ശാസ്ത്ര സാങ്കേതിക പ്രൊജക്ട് മത്സരം പ്രൊണോവോ ചൊവ്വ യുപി സ്‌കൂളില്‍ നടന്നു. മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. പ്രൊവിഡന്‍സ് കോളേജ് ഡയരക്ടര്‍ ഡോ.കെ.ജി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.വിനോദ്, വിനീഷ് വിഷ്ണു, സുനില്‍ കുമാര്‍, ജേക്കബ് പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പ്രൊജക്ടുകളില്‍ നിന്നായി മുപ്പതോളം പ്രൊജക്ടുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഈ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പ്രൊജക്ടുകള്‍ ജനുവരി 2 ന് പ്രൊവിഡന്‍സ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇടംനേടും. ഒന്നാം സ്ഥാനക്കാര്‍ക്ക് അമ്പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മുപ്പതിനായിരം രൂപയും മൂന്നും നാലും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് പതിനായിരം രൂപ വീതവും സമ്മാനങ്ങള്‍ നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.