പടന്നക്കാട്‌ റെയില്‍വേ മേല്‍പ്പാലം ഡിസംബറില്‍ തുറക്കും

Thursday 7 July 2011 11:24 pm IST

നീലേശ്വരം: കേരളത്തിലെ ഏറ്റവും നീളം കൂടിയ പടന്നക്കാട്‌ റെയില്‍വെ മേല്‍പ്പാലം ഡിസംബറില്‍ ഗതാഗതത്തിന്‌ തുറന്ന്‌ കൊടുക്കും. ദശാബ്ദത്തിലേറെയായി നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന പടന്നക്കാട്‌ റെയില്‍വെ മേല്‍പ്പാലത്തിണ്റ്റെ അവസാന മിനുക്ക്‌ പണി പുരോഗമിക്കുകയാണ്‌. പാലത്തിണ്റ്റെ ഇരുഭാഗത്തുമുള്ള 28 സ്പാനുകളുടെയും സ്ളാബിണ്റ്റെയും പണി ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. അപ്രോച്ച്‌ റോഡിണ്റ്റെയും പാലത്തിലെ കൈവരികളുടെയും നിര്‍മ്മാണവും പൂര്‍ത്തിയാവുന്നതോടെ ദേശീയ പാതയിലെ കുരുക്കഴിച്ച്‌ പടന്നക്കാട്‌ മേല്‍പ്പാലം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ്‌ ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. 17 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ ആന്ധ്രയിലെ പ്രമുഖ കമ്പനിക്കായിരുന്നു കരാര്‍. എന്നാല്‍ റെയില്‍വെയുമായുള്ള തര്‍ക്കം മൂലം കമ്പനി പണിപാതിവഴിയില്‍ നിര്‍ത്തിയിരുന്നു. റിടെണ്ടര്‍ നടപടികള്‍ പിന്നെയും നീണ്ടതോടെ പാലം നിര്‍മ്മാണം അനിശ്ചിതത്വത്തിലാവുകയുമായിരുന്നു. മൂന്ന്‌ വര്‍ഷം മുമ്പ്‌ പുതിയ കരാറുകാരുടെ കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിച്ചതോടെയാണ്‌ ഇത്‌ സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയത്‌. ഡിസംബറില്‍ പണി പൂര്‍ത്തീകരിക്കണമെന്ന ലക്ഷ്യത്തോടെ 25൦ഓളം തൊഴിലാളികളാണ്‌ ഇപ്പോള്‍ രാപ്പകല്‍ ഭേദമില്ലാതെ മേല്‍പ്പാലത്തിണ്റ്റെ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളത്‌. നാട്ടുകാരുടെയും ആയിരക്കണക്കിന്‌ യാത്രക്കാരുടെയും ചിരകാല സ്വപ്നമായ പടന്നക്കാട്‌ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ കണ്ണൂര്‍-കാസര്‍കോട്‌ ദേശീയ പാതയെ വീര്‍പ്പുമുട്ടിക്കുന്ന വലിയൊരു ഗതാഗത കുരുക്കിന്‌ കൂടിയാണ്‌ പരിഹാരമാവുന്നത്‌. കണ്ണൂര്‍-കാസര്‍കോട്‌ ദേശീയപാതയില്‍ നീലേശ്വരം പള്ളിക്കരയിലും പടന്നക്കാട്ടുമാണ്‌ ഇപ്പോള്‍ റെയില്‍വെ ഗേറ്റുകള്‍ മൂലം ഗതാഗത കുരുക്ക്‌ അനുഭവപ്പെടുന്നത്‌. പാളം ഇരട്ടിപ്പിച്ചതോടെ യാത്ര-ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ 70 ഓളം വണ്ടികള്‍ ദിവസവും കടന്നു പോകുമ്പോള്‍ പള്ളിക്കരയിലും പടന്നക്കാട്ടുമായി മണിക്കൂറുകളോളമാണ്‌ ഗേറ്റ്‌ അടഞ്ഞു കിടക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.