മാഹി: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ 250 ഓളം ക്ഷേമ പദ്ധതികളില്‍ പലതും നടപ്പില്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാറുകള്‍ വിമുഖത കാട്ടുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് പ്രസ്താവിച്ചു. ദീന്‍ദയാല്‍ജിയുടെ സ്വപ്നം സാക്ഷാത്കരിക്കവണ്ണം സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്നവര്ക്കുള്ള പദ്ധതികളാണ് ഇവയില്‍ ഏറെയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി മാഹി മണ്ഡലം ദീന്‍ദയാല്‍ ഉപാധ്യായ പരിശീലന പ്രവര്‍ത്തക ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിബിര പ്രമുഖ് കാട്ടില്‍ ശശിധരന്, വിജയന് പൂവ്വച്ചേരി, പി.കെ.മഹേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: