മയ്യില്‍ : ഭാരതീയ വിദ്യാനികേതന്‍ 22 ) മത് ജില്ല കലാമേള ‘ശ്രീശങ്കരീയം 2016’ ഡിസംബര്‍ 10, 11 തിയ്യതികളില്‍ കുറ്റിയാട്ടൂര്‍ ശ്രീ ശങ്കര വിദ്യാനികേതന്‍ സ്കൂളില്‍ വച്ചു നടക്കും. കലാമേളയുടെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കെ ഗോവിന്ദന് മാസ്റ്ററുടെ അധ്യക്ഷതയില്‍ വിദ്യാനികേതന്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ എ.പദ്മനാഭന് ഉദ്ഘാടനം ചെയ്തു. വേണുദാസ് മൊകേരി, എ.അച്യുതാനന്ദന്, കെ.ജയശ്രീ, കെ.വി.നാരായണന് മാസ്റ്റര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. സംപൂജ്യ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ട എ.നാരായണന് മാസ്റ്റര്‍, എം.പി.ബാലന് മാസ്റ്റര്‍, അജയകുമാര്‍ മേനോത്ത്, എ.പദ്മനാഭന്, നവജീവന്‍, ടി.മണികണ്ഠന്, കെ.ഗോവിന്ദന് മാസ്റ്റര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എ.എം.രാമകൃഷ്ണന്(ചെയര്മാന്), അഡ്വ.കെ.ഒ.പ്രതാപന്, എ.കെ.ബേബി സുനാഗര്‍(വൈസ് ചെയര്മാന്മാര്), ടി.സി.വിനോദ്(ജനറല്‍ കണ്‍വീനര്‍), സുരേഷ് വയക്കര, പി.വത്സരാജ് (ജോയിന്റ് കണ്‍വീനര്‍), കെ.കെ.നാരായണന്(ട്രേഷറര്‍) തുടങ്ങിയ ജനറല്‍ കമ്മറ്റിയും വിവിധ സബ്കമ്മറ്റികളും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: