ബിജെപിക്കേ ഗുണം ചെയ്യൂ: മായാവതി

Sunday 6 November 2016 11:03 pm IST

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്ത് ബിജെപിക്കായിരിക്കും ഗുണം ചെയ്യുകയെന്ന് ജനതാപരിവാര്‍ നേതാക്കള്‍ക്ക് ബിഎസ്പി അധ്യക്ഷ മായാവതിയുടെ മുന്നറിയിപ്പ്. ഉത്തര്‍പ്രേദശില്‍ എസ്പി വിശാലസഖ്യത്തിന് ശ്രമം നടത്തുന്നതിനിടെയാണ് മായാവതിയുടെ പ്രസ്താവന. മതേതര പാര്‍ട്ടികള്‍ക്ക് എസ്പിയുമായി യോജിക്കാന്‍ കാരണമില്ല. ബിജെപിയുമായി ഒത്തുകളിച്ച് ബീഹാറില്‍ മഹാസഖ്യത്തില്‍ നിന്ന് എസ്പി പിന്മാറിയിരുന്നു. എസ്പിയുമായി എന്തെങ്കിലും ബന്ധമുണ്ടാക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യും, മായാവതി പറഞ്ഞു. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ കാരണം എസ്പിയില്‍ ഭിന്നതയാണ്. യുപിയില്‍ സ്വാധീനം കുറഞ്ഞ പാര്‍ട്ടികളുമായാണ് എസ്പി സഖ്യത്തിന് ശ്രമിക്കുന്നത്. സഖ്യത്തിനുള്ള എസ്പിയുടെ ശ്രമം പരാജയം സമ്മതിച്ചതിന് തെളിവാണെന്നും മായാവതി ചൂണ്ടിക്കാട്ടി. എസ്പി, ജെഡിയു, ജനതാദള്‍ സെക്കുലര്‍, ആര്‍ജെഡി, ഐഎന്‍എല്‍ഡി, സമാജ്‌വാദി ജനതാ പാര്‍ട്ടി (രാഷ്ട്രീയ) എന്നിവരാണ് ബിജെപി മുന്നേറ്റം തടയാന്‍ കഴിഞ്ഞ വര്‍ഷം ജനതാ പരിവാര്‍ രൂപീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.