തൃശൂര്‍: വടക്കാഞ്ചേരിയില്‍ പോലീസ് മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, ഡിസിസി പ്രസിഡണ്ട് പി.എ.മാധവന്, അനില്‍ അക്കര എംഎല്‍എ, ജോസഫ് ചാലിശ്ശേരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കന്മാര് മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ 35 മിനിറ്റോളം കുടുങ്ങി.
നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സര്‍ജിക്കല്‍ വാര്‍ഡിലുള്ള ലിഫ്റ്റാണ് പ്രവര്‍ത്തനം നിലച്ചത്. അരമണിക്കൂറിന് ശേഷം വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്നിശമനസേനാവിഭാഗം ലിഫ്റ്റിന്റെ വാതില്‍ കുത്തിപ്പൊളിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. മെഡിക്കല്‍ കോളേജില്‍ 22ഓളം ലിഫ്റ്റുകളും പതിനഞ്ചോളം ജീവനക്കാരും സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും ഇവരാരും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. ലിഫ്റ്റില്‍ വൈദ്യുതിയും ഫാനും പ്രവര്‍ത്തനക്ഷമമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: