കാഞ്ഞങ്ങാട്: വികസനത്തിന്റെ പേരില്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള പിറവി മുതല്‍ 86 ലക്ഷം ഹെക്ടര്‍ നെല്‍വയലുകളുണ്ടായിരുന്നത് 2 ലക്ഷം ഹെക്ടറായി ചുരുങ്ങിയത്തിന്റെ ഉത്തരവാദി 29 വര്‍ഷം ഭരിച്ച സി പി എമ്മിനും കോണ്ഗ്രസ്സിനുമാണെന്ന് ബി.എംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.ശിവജി സുദര്ശനന് പറഞ്ഞു. മാവുങ്കാല്‍ നെല്ലിത്തറയില്‍ നടന്ന കേരള സംസ്ഥാന കര്‍ഷക തൊഴിലാളി ഫെഡറേഷന് (ബിഎംഎസ്) നാലാമത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം അവകാശപ്പെടുന്ന പാര്‍ട്ടി പാവപ്പെട്ട തൊഴിലാളികളെ കൊന്നൊടുക്കുന്ന സമീപനത്തില്‍ നിന്നും പിന്തിരിഞ്ഞ് ആശയപരമായി പോരാടാന്‍ തയ്യാറാകണമെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്ര പദ്ധതികള്‍ വകമാറ്റി ചെലവഴിക്കാതെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുവാന്‍ കഴിയണമെന്നും, നെല്‍കൃഷി കേരളത്തില്‍ മൂന്നാം സ്ഥാനത്തായതിന്റെ ഉത്തരവാദികള്‍ ഇരുമുന്നണികളുമാണെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി. മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി കെ.എ. ശ്രീനിവാസന്, യൂണിയന് പ്രസിഡണ്ട് എ.വി. ഗിരീഷ് കുമാര്‍, കൃഷി ഗ്രാമീണ്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ സെക്രട്ടറി പി.ഗോപാലന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാര്‍ഷിക മേഖലയില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുക, ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ച് വിപണന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുക, കര്‍ഷക തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുക, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ ഔദ്യോഗിക പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. തുടര്‍ന്ന് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്കി.
ഫെഡറേഷന് ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ വി.എന്‍.രവീന്ദ്രന് വരവ് ചെലവും അവതരിപ്പിച്ചു. സമാപന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് വി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് വൈസ് പ്രസിഡണ്ട് പി.ഗോപാലന് നായര്‍ സ്വാഗതവും ആര്. അജയന് നന്ദിയും പറഞ്ഞു .
പുതിയ ഭാരവാഹികളായി അഡ്വ. കെ. മുരളീധരന് കോഴിക്കോട് (പ്രസിഡണ്ട്), കെ.എന്‍.മോഹനന്, കോട്ടയം (ജനറല്‍ സെക്രട്ടറി), വി.എന്‍. രവീന്ദ്രന്, ഇടുക്കി (ഖജാന്‍ജി), പി.ഗോപാലന് നായര്‍, പി.എം. നാരായണ കൈമള്‍, പി. ചെക്കോട്ടി, കെ.എന്‍. വിജയന്, എ.എസ്. രഘുനാഥ്, എം. ബാലന് (വൈസ് പ്രസിഡണ്ടുമാര്‍), കെ.ആര്. രാജന്, ആര്. അജയന്, കെ. കൃഷ്ണന്‍കുട്ടി, പി. കണക്കറായ്, ടി. നാരായണന് (സെക്രട്ടറിമാര്‍) എന്നിവരടങ്ങുന്ന 30 അംഗ സമിതിയെയും തെരഞ്ഞടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: