ലഹരി മാഫിയയുടെ വേരറുക്കും: എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്

Monday 7 November 2016 10:13 am IST

മുക്കം: സംസ്ഥാനത്ത് വളര്‍ന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. പോലീസും എക്‌സൈസ് വകുപ്പും മാത്രം വിചാരിച്ചാല്‍ ലഹരി മാഫിയകള്‍ക്ക് തടയിടാന്‍ സാധിക്കില്ല. സന്നദ്ധ സംഘടനകളും സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ലഹരിക്കെതിരെ ഉണ്ടാകണം. എക്സൈസ് വിഭാഗത്തില്‍ 5000 ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഈ ജീവനക്കാരാണ് മൂന്നര കോടി ജനങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ 1100 ലഹരി കേസുകളില്‍ 1200 പേര്‍ അറസ്റ്റിലായിട്ടുള്ളതായും അദ്ദേഹം പറഞ്ഞു വ്യാജവാറ്റ്, വ്യാജമദ്യ വില്‍പ്പന തുടങ്ങിയവയില്‍ പതിനായിരം കേസുകളിലായി പതിനൊന്നായിരത്തി ഇരുനൂറു പേര്‍ അറസ്റ്റിലായിട്ടുണ്ട്. റെയില്‍വെ, റോഡ്, വിമാനം, കടല്‍ തുടങ്ങി സകല മേഖലയിലൂടെയും ലഹരി സംസ്ഥാനത്തേക്ക് ഒഴുകുകയാണന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.