കശ്മീർ: ജമ്മു കശ്മീരിലെ തെക്കൻ ജില്ലയായ ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു.
ഷോപിയാനിലെ വാംഗാം പ്രദേശത്ത് ഭീകരർ തമ്പടിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തി. ഇതിനിടയിലാണ് ഭീകരർ വെടിയുതിർത്തത്. ഷോപിയാനിലെ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രമുഖനായ സദ്ദാം ഹുസൈൻ മിറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പക്കൽ നിന്നും ഒരു അസാൾട്ട് റൈഫിൾ, അഞ്ച് എകെ 47 മാഗസിനുകൾ, ഒരു ഹാൻഡ് ബോംബ് എന്നിവ കണ്ടെടുത്തു. പ്രദേശത്ത് ഇപ്പോഴും സൈന്യം തിരച്ചിൽ തുടരുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: