ചെറുമീന്‍ കടത്തിനെതിരെ കര്‍ശന നടപടി : ഫിഷറീസ് മന്ത്രി

Monday 7 November 2016 11:38 am IST

തിരുവനന്തപുരം : പനാല്‍ജിക്ക് വല ഉപയോഗിച്ച് ചെറുമീന്‍ പിടിക്കുന്നതിനെയും അന്യ സംസ്ഥാനത്തേയ്ക്ക് കടത്തുന്നതിനെതിരെയും കര്‍ശന നടപടി ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്സികുട്ടിയമ്മ. അനാരോഗ്യകരമായ മത്സ്യബന്ധനം മത്സ്യ സമ്പത്ത് കുറയ്ക്കുമെന്നും അവര്‍ പറഞ്ഞു. മറൈന്‍ ഫിഷറീസ് ആക്ട് ഭേദഗതി ചെയ്യുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കോണ്‍ഗ്രസ് എം‌എല്‍‌എ ഹൈബി ഈഡന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി മെഴ്സികുട്ടിയമ്മ. പനാല്‍‌ജിക് വല ഉപയോഗിച്ച് ആഴക്കടലില്‍ മത്സ്യം പിടിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും. കൂടാതെ ഈ മീനുകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതും നീരീക്ഷിക്കും. മറൈന്‍ ഫിഷറീസ് ആക്ട് ഭേദഗതി ചെയ്യുന്നതിന് കൃഷി സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിക്കും. വിഷയം വിശദമായി ചര്‍ച്ച ചെയ്യാനായി കൊച്ചിയില്‍ ബോട്ടുടമകളുടെയും മത്സ്യബന്ധന തൊഴിലാളി സംഘടനകളുടെയും യോഗം നവംബര്‍ പതിനേഴിന് ചേരുമെന്നും മന്ത്രി അറിയിച്ചു. ചെറുമീനുകളെ വളം നിര്‍മാണത്തിനായി അന്യസംസ്ഥാന ലോബി കടത്തുന്നത്. തീരദേശത്തെ വറുതിയും ചെറുമീന്റെ ശോഷണവും സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രമേയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.