പന്തിന്റെ മാതൃകയിലുള്ള മഞ്ഞുകട്ടകള്‍ കൗതുകമാകുന്നു

Monday 7 November 2016 5:26 pm IST

മോസ്‌കോ: ശൈത്യകാലം ആരംഭിച്ചതോടെ ഹിമപ്രദേശമായ വടക്കുപടിഞ്ഞാറന്‍ സൈബീരിയയിലെ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൂറ്റന്‍ മഞ്ഞുപന്തുകള്‍ കാഴ്ചക്കാര്‍ക്ക് കൗതുകകരമാകുന്നു. ഗള്‍ഫ് ഒഫ് ഒബിയിലെ ബീച്ചിലാണ് പന്തിന്റെ മാതൃകയില്‍ ആയിരക്കണക്കിന് മഞ്ഞുകട്ടകള്‍ രൂപം കൊണ്ടത്. മഞ്ഞുഗോളങ്ങള്‍ രൂപം കൊണ്ടതറിഞ്ഞ് ആ നയന മനോഹര കാഴ്ച വീക്ഷിക്കുന്നതിനായി ആര്‍ട്ടിക്കിന് സമീപത്തുള്ള യമാല്‍ പെനിന്‍സുലയിലെ നെയ്ഡാ ഗ്രാമത്തിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളുടെ ഒഴുക്കാണ്. ഇതിന് മുമ്പ് ഇത്തരമൊരു ദൃശ്യം അവിടെ ഉണ്ടായിട്ടില്ലെന്നതാണ് കാഴ്ചക്കാര്‍ക്ക് കൗതുകകരമാകുന്നത്. ഈ മഞ്ഞുഗോളങ്ങളുടെ ചിത്രമെടുക്കാനും അത് സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റു ചെയ്യാനും ആളുകള്‍ മത്സരിക്കുകയാണ്. കാറ്റും വെള്ളവും കൂടി ചേരുമ്പോള്‍ മഞ്ഞുകട്ടകള്‍ ഹിമഗോളമായി മാറുന്ന പ്രതിഭാസമാണിതെന്ന് ആര്‍ക്ടിക് അന്റാര്‍ട്ടിക് ഗവേഷകര്‍ പറയുന്നു. കടല്‍ത്തീരത്ത് ഏതാണ്ട് 18 കിലോമീറ്റര്‍ ദൂരത്തില്‍ മഞ്ഞുഗോളമായി മാറിയിരിക്കുകയാണെന്ന് വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വെള്ളത്തിന്റെയും കാറ്റിന്റെയും സഹായത്താല്‍ മഞ്ഞുപാളികള്‍ ഉരുണ്ടുരുണ്ടാണ് രൂപപ്പെട്ടതാണ് ഈ പന്തെന്നും ടെന്നീസ് ബോളിന്റെ വലിപ്പം മുതല്‍ ഒരു മീറ്റര്‍ വ്യാസം വരുന്നവ വരെയുണ്ടെന്നുമാണ് വിവരം. അതേസമയം ഇങ്ങനെയൊരു പ്രതിഭാസം ഇതാദ്യമാണെന്ന് നെയ്ഡാ ഗ്രാമ വാസികള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കാലാവസ്ഥയുടെ മാറ്റം അനുസരിച്ച് കട്ടിയുള്ളതും വലിപ്പമുള്ളതുമായ മഞ്ഞു പാളികള്‍ ഉണ്ടാകാറുണ്ട്. ഇത് പിന്നീട് താപനിലയുടെയും കാറ്റിന്റെയും തീരത്തിന്റെയും സഹായത്തോടെ ഉരുകി ഒലിച്ച് പോവുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ പറുയുന്നു. 1998 ന് ശേഷമുള്ള ഏറ്റവും വലിയ ശൈത്യമാണ് സെര്‍ബിയയില്‍ അനുഭവപ്പെടുന്നത്. 2014 ലില്‍ ഗള്‍ഫ് ഒഫ് ഫിന്‍ലന്‍ഡില്‍ ഇത്തരത്തില്‍ മഞ്ഞുഗോളങ്ങള്‍ രൂപപ്പെട്ടിരുന്നു. https://youtu.be/iupm6VHKoQU

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.