വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് സ്വാമി വിശുദ്ധാനന്ദയെ പ്രസിഡന്റായും സ്വാമി സാന്ദ്രാനന്ദപുരിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സ്വാമി ശാരദാനന്ദയാണ് ഖജാന്‍ജി.
മരുത്വാമല ശ്രീനാരായണഗുരു ധര്മ്മമഠം സ്ഥാപകനാണ് സ്വാമി വിശുദ്ധാനന്ദ. 1984ല്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്നു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ആദ്യബാച്ച് വിദ്യാര്‍ഥി. പ്രൊഫ.എം.എച്ച്. ശാസ്ത്രികള്‍ ഗുരുദേവകൃതികള്‍ക്ക് രചിച്ചിട്ടുള്ള വ്യാഖ്യാനങ്ങള്‍ ശിവഗിരിമഠത്തിന് പ്രസിദ്ധീകരിക്കാന്‍ കിട്ടിയത് സ്വാമി വിശുദ്ധനന്ദയുടെ കുറിപ്പുകളില്‍ നിന്നാണ്. ഇപ്പോള്‍ മരുത്വാമല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. ചെങ്ങന്നൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമത്തിലെ പേര് സോമനാഥനെന്നായിരുന്നു. പിതാവ് രാഘവാനന്ദ സ്വാമി. മാതാവ് കല്യാണി.
സ്വാമി സാന്ദ്രാനന്ദ അരുവിപ്പുറം മഠത്തിന്റെയും ക്ഷേത്രത്തിന്റെയും സെക്രട്ടറിയാണ്. 1986ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ വിദ്യാര്‍ഥിയായി. 1994ല്‍ സ്വാമി സാന്ദ്രാനന്ദയായി. കാഞ്ചീപുരത്തും ചെന്നൈയിലുമുള്ള ശ്രീനാരായണ ആശ്രമങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഗുരുദേവ കൃതികളുടെ സാധന പഠന ക്യാമ്പ് ആദ്യമായി ഉത്തരേന്ത്യയില്‍ സംഘടിപ്പിച്ചു. 2008 ല്‍ അരുവിപ്പുറം മഠത്തോടനുബന്ധിച്ച് ഒരു സെന്‍ട്രല്‍ സ്കൂള്‍ സ്ഥാപിച്ചു. 1967ല്‍ അങ്കമാലി പൂതംകുറ്റിയില്‍ സുധാകരന്റെയും ദേവകിയുടെയും മകനായി ജനിച്ചു. പൂര്‍വാശ്രമത്തില്‍ ശിവദാസ് എന്നായിരുന്നു പേര്.
ഖജാന്‍ജി, സ്വാമി ശാരദാനന്ദ രണ്ടാം തവണയാണ് ട്രസ്റ്റ് ബോര്‍ഡില്‍. ദശാബ്ദമായി ധര്‍മ്മ സംഘം ട്രസ്റ്റിന്റെ എയ്ഡഡ് സ്കൂളുകളുടെ മാനേജരാണ്. 1988 ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ വിദ്യാര്‍ഥിയായി എത്തി. 1995 ല്‍ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയില് നിന്ന് സന്യാസദീക്ഷസ്വീകരിച്ച് സ്വാമി ശാരദാനന്ദയായി.
ശിവഗിരി ബ്രഹ്മവിദ്യാലയം ആചാര്യനായും സംരക്ഷണാചാര്യനായും സേവനമനുഷ്ഠിച്ചു. ഗുരുദര്‍ശന സംബന്ധമായ ഒട്ടേറെ കൃതികള്‍ സമാഹരിച്ചു. കോട്ടയം ജില്ലയിലെ അയ്മനത്ത് വല്ല്യടാണ് പൂര്‍വ്വാശ്രമം. 1968 ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തങ്കമ്മയും നാരായണനും. പൂര്‍വ്വാശ്രമത്തിലെ നാമം ഹരിദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: